Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Viyyur Central Jail

വി​യ്യൂ​ർ ജ​യി​ലി​ന് മു​ക​ളി​ൽ പ​റ​ന്ന​ത് ഡ്രോ​ൺ അ​ല്ല; ചെ​റു​വി​മാ​ന​മെ​ന്ന് ക​ണ്ടെ​ത്ത​ൽ

തൃ​ശൂ​ർ: വി​യ്യൂ​ർ ജ​യി​ലി​ന് മു​ക​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ ക​ണ്ട​ത് ഡ്രോ​ൺ അ​ല്ലെ​ന്ന് ക​ണ്ടെ​ത്ത​ൽ. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വ​ള​രെ താ​ഴ്ന്നു പ​റ​ന്ന വി​മാ​ന​മാ​ണി​തെ​ന്ന് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് വി​യ്യൂ​ർ ജ​യി​ലി​ന് മു​ക​ളി​ൽ വ​ലി​യ ഡ്രോ​ൺ എ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ലു​ള്ള വ​സ്തു ക​ണ്ട​ത്. വീ​ണ്ടും പു​ല​ർ​ച്ചെ മൂ​ന്നി​ന് ശേ​ഷ​വും ഇ​ത് ക​ണ്ട​തോ​ടെ വി​യ്യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി നി​രീ​ക്ഷി​ച്ചി​രു​ന്നു.

ത​ലേ​ദി​വ​സം രാ​ത്രി​യി​ലും വി​മാ​നം സ​മാ​ന​പാ​ത​യി​ലൂ​ടെ പോ​യി​രു​ന്ന​താ​യി പൊ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ന​കു​ൽ ആ​ർ. ദേ​ശ്മു​ഖ് അ​റി​യി​ച്ചു.

Latest News

Corehub Up